ലാൻലോ ഉപയോഗിക്കുക : ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിച്ചു പഠിക്കുക
ഐ ഇ എൽ ടി എസ് (IELTS) പരീക്ഷയിൽ ഉന്നത ബാൻഡ് സ്കോർ നേടണമെന്നുണ്ടെങ്കിൽ ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കണം . സ്പീക്കിങ് , ലിസണിങ് , റൈറ്റിംഗ് , റീഡിങ് ( Speaking, Listening, Writing, Reading ) എന്നിങ്ങനെ നാലിനമാണ് ഐ ഇ എൽ ടി എസ് പരീക്ഷയിൽ പ്രധാനം. ഒരിക്കലും നമ്മുടെ പൊതു വിജ്ഞാനമല്ല ഈ പരീക്ഷയിൽ ആവശ്യപ്പെടുന്നത്. നാം പറയുന്ന ഇംഗ്ലീഷ് ,മാതൃഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്നവർക്ക് മനസ്സിലാക്കണം. യു കെ, യു എസ് എ , കാനഡ തുടങ്ങി നൂറ്റിനാല്പ്പതോളം രാജ്യങ്ങളിൽ ഉപരിപഠനം നടത്തണമെന്നുണ്ടെങ്കിൽ , ജോലി നേടണമെന്നുണ്ടെങ്കിൽ, സ്ഥിരതാമസമാക്കണമെങ്കിൽ ഐ ഇ എൽ ടി എസ് ബാൻഡ് സ്കോർ നേടിയിരിക്കണം.
നമ്മുടെ ഇംഗ്ലീഷിൽ ധാരാളം തെറ്റുകൾ കടന്നുകൂടാറുണ്ട്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാ൪ സാധാരണ വരുത്താറുള്ള അബദ്ധങ്ങള്‍ക്ക് ഇംഗ്ലീഷുകാ൪ നല്‍കിയിട്ടുള്ള ഒരു ഓമനപ്പേരുണ്ട്. ഇന്‍ഡ്യനിസംസ്. അമിതോക്തി (exaggeration) യേക്കാള്‍ അല്പോക്തി (understatement) യെ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷുകാരന്‍റെ മറ്റൊരു ഫലിതപ്രയോഗം.
ROWE, WEBB എന്നീ രണ്ടു ഇംഗ്ലീഷ്കാ൪ ചേര്‍ന്നു രചിച്ച ഒരു ഇംഗ്ലീഷ് Grammar പുസ്തകമുണ്ട്.വളരെ ആധികാരികമെന്ന് കരുതപ്പെടുന്നതുമാണ്. അതില്‍ 63 പേജുകളാണ് ഇന്‍ഡ്യക്കാ൪ സാധാരണ വരുത്താറുള്ള അബദ്ധങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ളത്!
ഇന്‍ഡ്യനിസങ്ങള്‍ പല വകുപ്പുകളില്‍ പെട്ടതായുണ്ട്.
ഇംഗ്ലീഷ് ഭാഷ പഠിച്ചിട്ടും അതിലെ പ്രയോഗങ്ങള്‍ ശ്രദ്ധിച്ച് പഠിക്കാത്തതുകൊണ്ട് വരുന്ന അബദ്ധങ്ങളാണ് ബഹുഭൂരിപക്ഷവും. ഇംഗ്ലീഷ് ഭാഷയാണെങ്കിലോ, സ്വല്പം കാലു തെറ്റിയാല്‍ തെറിച്ചുചെന്ന് തലകുത്തി വീഴുന്ന തരത്തിലുള്ള ഭാഷയും. ‘To make both ends meet’ എന്നൊരു പ്രസിദ്ധമായ idiom ഉണ്ട് ഇംഗ്ലീഷ് ഭാഷയില്‍. വരവും ചെലവും ഒപ്പിച്ചു കൊണ്ടുപോവുക, പട്ടിണിയും കടവും കൂടാതെ ജീവിതംമുന്നോട്ടു കൊണ്ടുപോവുക എന്നൊക്കെയാണ൪ത്ഥം. ഒരാളുടെ വരവിന്‍റെ പട്ടിക ഒരു വശത്തും. ചെലവിന്‍റെ പട്ടിക മറുവശത്തും എഴുതിയാല്‍ രണ്ടിന്‍റെയും അറ്റങ്ങള്‍ – കൂട്ടിക്കിട്ടുന്ന സംഖ്യകള്‍ – തമ്മില്‍ പൊരുത്തപ്പെട്ടു പോവുക എന്നാണ് ഈ പ്രയോഗത്തിന്‍റെ പൊരുള്‍. പക്ഷെ എന്‍റെ ഒരു സുഹൃത്ത് അത് ഉപയോഗിക്കുന്നതു കേട്ട് ഞാ൯ അന്തം വിട്ടുപോയി! അയാള്‍ പറഞ്ഞതെന്താണെന്നോ?
I am not able to make both my ends meet എന്നായിരുന്നു! അയാള്‍ ‘both my ends’ എന്നു പ്രയോഗിച്ചതോടെ അര്‍ത്ഥം ആകെ മാറിപ്പോയി. ‘എന്‍റെ രണ്ട് അറ്റങ്ങള്‍’ എന്ന് പറഞ്ഞാല്‍ ‘തലയും കാലടിയും’ എന്നാണ്, എന്നു മാത്രമാണ്! തന്‍റെ തലയും കാലും കൂട്ടി മുട്ടുന്നില്ല, അത്ര കണ്ടു തനിക്ക് കുടവയര്‍ ചാടി എന്നൊക്കെയാണ് അയാള്‍ പറഞ്ഞ ഇംഗ്ലീഷ് വാചകത്തിന്‍റെ ശരിയായ അര്‍ത്ഥം–അയാള്‍ ഉദ്ദേശിച്ചത് ആദ്യം സൂചിപ്പിച്ചതുപോലെ ആണെങ്കിലും.
ഇത്തരത്തില്‍ ധാരാളം അബദ്ധങ്ങള്‍ നമ്മുടെ ഇംഗ്ലീഷ് പ്രയോഗങ്ങളില്‍ വരാറുണ്ട്.
മറ്റൊരു പ്രധാന ടൈപ്പ് മാതൃഭാഷയുടെ സ്വാധീനം കൊണ്ടു വരുന്നതാണ്. ഭാഷാ പണ്ഡിതന്‍മാ൪ ഇതിനെ ‘ Mother tounge interference’ എന്ന് വിളിക്കുന്നു. മലയാള പ്രയോഗങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതു മൂലമാണിതു സംഭവിക്കുന്നത്. ‘എന്തെന്തെല്ലാം സംഭവിയ്ക്കാമോ അതതെല്ലാം സംഭവിച്ചേ തീരു.’ എന്നത് പണ്ടൊരാള്‍ “ What What will happen that that will happen” എന്നു ഇംഗ്ലീഷാക്കി പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിന്‍റെ ശരിയായ ഇംഗ്ലീഷ് തര്‍ജ്ജമ Whatever is bound to happen, will happen എന്നാണ്. ‘Whatever will happen , will happen’ എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല. പക്ഷെ What what…….. എന്നതു സ്വല്പം കടന്ന കൈ ആയിപ്പോയി. മലയാളത്തിലെ ‘എന്തെല്ലാമാണോ നല്ലത്, അതെല്ലാം ഞാന്‍ സ്വീകരിക്കും’ എന്ന വാചകം ‘ Whatever is good, that I shall accept’ എന്ന് പറയുന്നത് തന്നെ തെറ്റാണ്. ‘Whatever is good I shall accept’ എന്നേ വേണ്ടൂ.
ഇന്‍ഡ്യയില്‍ ഹിന്ദിഭാഷ ഉപയോഗിക്കുന്നവരിലാണ് ‘Mother tounge interference’ അതിന്‍റെ ഏറ്റവും പരിഹാസ്യമായ രൂപത്തില്‍ കാണുന്നത്. ഹിന്ദിയില്‍ നാമത്തിന്‍റെ ലിംഗം (gender) അനുസരിച്ച് വിശേഷണ പദത്തിന്‍റെയോ തൊട്ടു മുമ്പുള്ള pronounന്‍റെയോ ലിംഗം മാറുന്നു. ഉദാ: ഉസ്കി പത്നി ഇതു കാരണം ഹിന്ദിക്കാ൪’ her wife എന്നും ‘ his husband’ എന്നുമൊക്കെ പലപ്പോഴും പറഞ്ഞുപോകാറുണ്ട്. അതുപോലെ ഹിന്ദിക്കാര്‍ സാധാരണയായി ഒരാളുടെ പേര്‍ ചോദിക്കുന്നത് ‘ What is your good name?’ എന്നോ ചിലപ്പോള്‍ ‘ What is your sweet name?’ എന്നോ ആണ്. ഹിന്ദി ഭാഷയില്‍ ‘ക്യാ ആപ് കീ ശുഭ് നാം? എന്നു ചോദിക്കുന്നത് നേരിട്ട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതുകൊണ്ട് വരുന്ന പിശകാണിത്. അതുപോലെ ‘yesterday’ ‘ tomorrow’ എന്നിവ തമ്മില്‍ ഹിന്ദിക്കാര്‍ക്ക് പലപ്പോഴും confusion വരുന്നു. രണ്ടിനും ഹിന്ദിയില്‍ ‘കല്‍’ എന്നായതുകൊണ്ട്. ‘I shall meet him yesterday’ എന്നും ‘I met him tomorrow’ എന്നും ഒക്കെ ഹിന്ദിക്കാ൪ പറഞ്ഞുപോകാറുണ്ട്.
ഇനി മൂന്നാമതൊരു തരം തെറ്റിലേയ്ക്കു കടക്കാം. എന്തെങ്കിലും ഒരു കാര്യം പറയുമ്പോള്‍ അത് ആവ൪ത്തിച്ചുറപ്പിക്കാനുള്ള ഒരു പ്രവണത ഇന്ത്യക്കാരിലുണ്ട്. ഇതിനെ പതുക്കെയൊന്നു കളിയാക്കുന്നുണ്ട്, E.M Forster എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്‍റെ ‘A passage to India’ എന്ന നോവലില്‍. മിസ്റ്റര്‍ ഭട്ടാചാര്യ എന്നൊരാള്‍ തന്‍റെ ഭാര്യയേയും സഹോദരിയേയും Miss Quested എന്നൊരു ഇംഗ്ലീഷുകാരിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഒരു ഭാഗമുണ്ട് ആ നോവലില്‍. ഭട്ടാചാര്യ പറയുന്നതിതാണ്. ‘The shorter lady, she is my wife. She is Mrs. Bhattacharya. The taller lady, she is my sister, she is Mrs. Das.’ ഇവിടെ ‘my wife’ എന്നുപറഞ്ഞശേഷം ‘Mrs. Bhattacharya’ എന്ന് ആവര്‍ത്തിച്ചുപറയുന്നത് ശ്രദ്ധിക്കുക. അതു മാത്രമോ, ‘woman’ എന്നു ഉപയോഗിക്കേണ്ടിടത്ത് ചുമ്മാ ‘lady’ എന്നുപയോഗിക്കല്‍,സ്ത്രീകളെക്കുറിച്ച് ഉയരം മാത്രം പരാമര്‍ശിച്ചുകൊണ്ടു സംസാരിക്കല്‍, shorter-taller എന്നീ comparative degreeയുടെ ആവശ്യമില്ലാത്ത വലിച്ചിഴക്കല്‍ എന്നിവയും ശ്രദ്ധിക്കേണ്ടതത്രേ.
‘INDIANISMS’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന തെറ്റുകളെ നമുക്ക് ‘ഹിമാലയന്‍ അബദ്ധങ്ങള്‍’ എന്നു തല്ക്കാലം വിളിക്കേണ്ട ‘സഹ്യന്‍ അബദ്ധങ്ങള്‍’ എന്നു വിശേഷിപ്പിച്ചാല്‍ മതി.
വായനക്കാരുടെ ആശ്വാസത്തിനു വേണ്ടി ഒരു കാര്യം ചൂണ്ടികാണിക്കട്ടെ, അഭ്യസ്തവിദ്യരെന്ന് അറിയപ്പെടുന്ന ആളുകള്‍ – പോരാ, ഇംഗ്ലീഷില്‍ മാസ്റ്റര്‍ബിരുദം നേടിയവ൪ പോലും – വരുത്താറുള്ള തെറ്റുകളാണിവ.
ഇംഗ്ലീഷ് സംസാരിച്ചു പഠിക്കുക എന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഇംഗ്ലീഷ് കേട്ടും സംസാരിച്ചും പഠിക്കുന്നതിന് ലാൻലോ (LANLO) ആപ് തീർച്ചയായും നിങ്ങളെ സഹായിക്കും. വാക്കുകളിലൂടെ, വാചകങ്ങളിലൂടെ, കഥകൾ പറഞ്ഞു ലാൻലോ പഠിപ്പിക്കുന്നത് സൗജന്യമായി മനസ്സിലാക്കാൻ നിങ്ങളുടെ ഫോണിൽ /ടാബിൽ ഇപ്പോൾത്തന്നെ lanlo ഡൌൺലോഡ് ചെയ്യുക. ഒരാഴ്ച്ച സൗജന്യമായി പഠിക്കുക.
പ്രത്യേക സൗജന്യം ലഭിക്കാൻ റെഫെറൽ കോഡ് : lanlocc ഉപയോഗിക്കുക
കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in