ലാൻലോ : ഓൺലൈൻ ഇംഗ്ലീഷ് പഠനം-2
ലാൻലോ ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ട്യൂട്ടോറിയലിലേക്ക് പോവുക.
” ഹലോ ഞാൻ നിങ്ങളെ ആദ്യം സ്വാഗതം ചെയ്യട്ടെ.” ( “Hello, let me first welcome you to Lanlo”) എന്ന് പറഞ്ഞുകൊണ്ടാണ് എ ഐ അദ്ധ്യാപിക ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നത്.
” ഈ ട്യൂട്ടോറിയൽ വിഭാഗം ലാൻലോയുടെ സാധ്യതകൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കും”. ( ” This lesson tutorial will allow you to become familiar with our features”.)
” എന്നെ നിങ്ങളുടെ ട്യൂട്ടർ ആയോ സംഭാഷണ പങ്കാളിയായോ കരുതുക”. ( “Think of me as your tutor or conversational partner”.)
“ലാൻലോ പരിചയപ്പെടുത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ വൈദഗ്ദ്ധ്യം , പദസമ്പത്ത് , ഉച്ചാരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് ഞാനിവിടെയുള്ളത്”. (“I am here to help you practice and improve your conversational fluency, vocabulary and pronunciation”.)
“നിങ്ങളുടെ മുന്നിലുള്ള സ്‌ക്രീനിൽ ശ്രദ്ധയോടെ നോക്കുക. അതിൽ കാണുന്ന വാക്കുകളും വാചകങ്ങളും മൈക്രോഫോണിലൂടെ വ്യക്തമായി പറയുക”. ( ” Remember to watch your screen, listen carefully and speak clearly in to your microphone”.)
“ഈ ട്യൂട്ടോറിയലിൽ നിങ്ങൾതെരെഞ്ഞെടുത്ത സ്വന്തം മാതൃഭാഷയിൽ വസ്തുതകൾ ഞാൻ അവതരിപ്പിക്കുന്നുണ്ട്”. (” In this tutorial, I am showing you what I want to say in your chosen native language”.)
‘എന്നാൽ യഥാർത്ഥ പഠനം ആരംഭിക്കുമ്പോൾ സംഭാഷണം ഇംഗ്ലീഷിലായിരിക്കും”. ( ” But when we start a real communication, the dialogue in the bubbles will be in English”.)
“നമ്മുടെ സംഭാഷണത്തിനിടയിൽ ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾ ‘പ്ലേ ബട്ടൺ ‘ അമർത്തണം “. (” During our conversations you will need to press the play button to hear what it is I want you to say”.)
“ഇനി നിങ്ങൾ ഇപ്പോൾ ‘പ്ലേ ബട്ടൺ ‘ അമർത്തുക . നന്ദി”. ( ” Please, now check the play button, Thank you”. )
പിന്നീട് ചോദ്യം ആരംഭിക്കുന്നു .
(തുടരും )