ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ ഇൻറർവ്യൂ

172
0
Share:

തിരുഃ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തും.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ് : 30-ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എത്തണം.

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ ഡിപ്ലോമ ആണ് ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയുടെ യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവരായിരിക്കണം. ലാബ് ടെക്‌നീഷ്യന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. (ഡി.എം.എൽ.റ്റി)/ ബി.എസ്‌സി എം.എൽ.റ്റി സർട്ടിഫക്കറ്റും വേണം.

Share: