ലാബ് ടെക്‌നീഷ്യന്‍: താല്‍ക്കാലിക നിയമനം

Share:

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിലേയ്ക്ക് എന്‍.എ.എം ഫണ്ട് പ്രകാരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.  എസ്.എസ്.എല്‍.സി, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എം.എല്‍.റ്റി./ബി.എസ്.സി എം.എല്‍.ടി കോഴ്‌സ് പാസ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയും ഫുള്ളി ആട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ ഹീമറ്റോളജി അനലൈസര്‍ എന്നിവ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ആറ് മാസത്തെ പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

ഉയര്‍ന്ന പ്രായപരിധി 40 വയസ്.

താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുന്‍പാകെ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.

വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കാത്ത ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുപ്പിക്കില്ല.

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), പഴവങ്ങാടി, കിഴക്കേക്കോട്ട, തിരുവനന്തപുരം-695023.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2474266.

Share: