കുവൈറ്റിൽ ഗാര്‍ഹിക ജോലി 500 ഒഴിവുകൾ

കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി കേരളത്തില്‍നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.
ഇതനുസരിച്ച് ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. പരിശീലനവും റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net മുഖേന ബുധനാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ .അറിയിച്ചു.
ഉദ്യോഗാര്‍ഥികളില്‍നിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനം ഏകോപിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 2333339.