കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു

കാസര്‍കോട്: കുടുംബശ്രീയുടെ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കൊറഗ പ്രൊജക്ടിലേക്ക് ഈ വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ കൊറഗ വിഭാഗത്തില്‍ നിന്നും കോ ഓര്‍ഡിനേറ്ററെ തിരഞ്ഞടുക്കുന്നു.
എംഎസ്ഡബ്ല്യു അഥവാ എംഎ സോഷ്യാളജി ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരെയാണ് ആവശ്യം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22ന് തീയതി വിദ്യാനഗര്‍സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഒറിജിനല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം.
ഫോണ്‍: 04994 256111, 9447489078.