കുഫോസ് (KUFOS) അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: കുഫോസില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ബിരുദാനന്ദര ബിരുദം, പി.എച്ച്.ഡി. പഠന പദ്ധതികളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ്, സമുദ്രശാസ്ത്രം മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ എം.എഫ്.എസ്.സി. (9 വിഷയം) എം.എസ്.സി. (12 വിഷയം), എം.ബി.എ, എം.ടെക് (5 വിഷയം) പി.എച്ച്.ഡി. എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

അപേക്ഷ www.admission.kufos.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് നൽകേണ്ടതാണ്. അവസാന തീയതി ഏപ്രില്‍ 18.

കൂടുതല്‍ വിവരങ്ങള്‍ www.kufos.ac.in -ല്‍ ലഭ്യമാണ്.

Tagskufos
Share: