ഐ ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കും കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന വിവിധ ഐ ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ് സൈബര്‍ ഫോറന്‍സിക്‌സ് ട്രെയിനിംഗ്, എത്തിക്കല്‍ ഹാക്കിംഗ്, അഡ്വാന്‍സ്ഡ് ജാവ, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിംഗ്, സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ഒ.റ്റി യൂസിംഗ് ആര്‍ഡിനോ, ഐ.ഒ.റ്റി യൂസിംഗ് റാസ്‌ബെറി പൈ എന്നിവയാണ് കോഴ്‌സുകള്‍.

ചേരാന്‍ ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായി തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ (www.modelfinishingschool.org) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.

ഫോണ്‍: 0471 2307733, 7510869582.

 

Share: