കുടുംബശ്രീയില്‍ എം.ഇ.സി നിയമനം

Share:

വയനാട് : കുടുംബശ്രീ വയനാട് മൈക്രോ എൻറ്ര്‍ പ്രൈസസ് കണ്‍സള്‍ട്ടൻറ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴില്‍ എം.ഇ.സിമാരെ നിയമിക്കുന്നു.
18 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം.
അവസാന തീയതി: മാര്‍ച്ച് 20.
വിവരങ്ങള്‍ക്ക് ഫോണ്‍. 04936299370, 206589.

Share: