കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ ഒഴിവ്

Share:

തിരുവല്ല: നഗരസഭയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ (1 എണ്ണം) ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ് നിര്‍ബന്ധം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

അപേക്ഷകര്‍ തിരുവല്ല നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം.
പ്രായപരിധി: 18 – 40. അപേക്ഷ ഫോറം നഗരസഭയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ബയോഡേറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം.
അവസാന തീയതി: ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചു വരെ.
ഫോണ്‍. 04682221807.

Share: