സ്റ്റാഫ് കാർ ഡ്രൈവർ: അവസാന തീയതി നീട്ടി

Share:

ചെന്നൈ: പോസ്റ്റൽ വകുപ്പിലെ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി .
ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. സ്പീഡ് പോസ്റ്റായി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റ് രീതികളിൽ അപേക്ഷിച്ചാൽ സ്വീകരിക്കില്ല. ചെന്നൈയിലെ മെയിൽ മോട്ടോർ സർവീസിലേക്കാണ് നിയമനം.

തസ്തിക: സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവുകൾ : 25
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
പ്രായം: 18 വയസിനും 27 വയസിനും ഇടയിൽ . 2021 മേയ് 26 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് ഉണ്ടായിരിക്കില്ല.
വിശദ വിവരങ്ങൾ https://www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25

Tagsdriver
Share: