കുടുംബശ്രീയില്‍ ഒഴിവ്
കുടുംബശ്രീ എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ സ്‌പെഷ്യല്‍ പ്രോജക്ടില്‍ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് ജില്ലയില്‍ നിന്നുള്ള എം.എസ്.ഡബ്ലിയു യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലമ്പൂര്‍ ബ്ലോക്ക്, അമരമ്പലം, ചുങ്കത്തറ, കരുളായി, മുത്തേടം, എടക്കര, പോത്തുകല്‍, വഴിക്കടവ്, ചാലിയാര്‍, കരുവാരക്കുണ്ട്, താഴെക്കോട്, എടവണ്ണ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്, റൂറല്‍/ട്രൈബല്‍ ലൈവ്‌ലിഹുഡ് മേഖലയില്‍ മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 18ന് രാവിലെ ഒമ്പതിന് അസ്സല്‍ രേഖകളുമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ആവശ്യമുള്ള പക്ഷം എഴുത്ത് പരീക്ഷ നടത്തും. ഫോണ്‍ 9744647488, 0483 2733470.