മെഡിക്കല്‍ കോളേജില്‍ ഒഴിവ്

Share:

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 20000 രൂപ. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 12ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ആശുപത്രികളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

Share: