കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കുടുംബശ്രീ സംസ്ഥാന മിഷനിലെ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.
ഒഴിവുകളുടെ എണ്ണം എട്ട്.
അപേക്ഷകര്‍ 19000-43600 (പൂതുക്കിയത്) ശമ്പളസ്‌കെയിലില്‍ ഇപ്പോള്‍ ജോലി ചെയ്ത് വരുന്നവരായിരിക്കണം. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വികസന പരിപാടികളിലും ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളിലും താല്‍പര്യവും ആഭിമുഖ്യവും ഉണ്ടായിരിക്കണം.
അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍കോളേജ്, തിരുവനന്തപുരം – 695 011 വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ചുമണി.
കൂടുതല്‍ വിവരങ്ങള്‍ www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും