ആര്‍ട്ടിസാന്‍ സംഘടനകളുടെ യോഗം ഏഴിന്

Share:

കേരളത്തിലെ ആര്‍ട്ടിസാന്‍സ് മേഖലയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഭാവി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുമായി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ ആലോചനാ യോഗം ചേരും.

സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസാന്‍ സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കേരള ആര്‍ട്ടിസാന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു

Share: