കുടുംബശ്രീയില്‍ ഓര്‍ഗാനിക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്

280
0
Share:

കാസർഗോഡ് : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു റിസോഴ്‌സ് പേഴ്‌സണെയും കുടുംബശ്രീ ജില്ലാ മിഷനിലേക്ക് ഒരു ഓര്‍ഗാനിക്ക് റിസോഴ്‌സ് പേഴ്‌സണെയും നിയമിക്കും.

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍/വി എച്ച് എസ് സി ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാം എന്നീ യോഗ്യതയുളളവര്‍ക്കും ജൈവ കൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുളള പ്രോജക്ടുകളില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുളളവര്‍ സെപ്: 25 ന് രാവിലെ പത്തിന് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-7356952455, 04994256111

Share: