കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ പരിശീലനം

കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ.റ്റി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കെ.എ.എസ് പരീക്ഷയുടെ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ സെമിനാര്‍ ഫെബ്രുവരി 12-ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സംഘടിപ്പിക്കുന്നു.
പരീക്ഷാ പരിശീലന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് ഫെബ്രുവരി 10 നുളളില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428071.