കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്‍റിസ്
കൊച്ചി; ഗ്രാജ്വേറ്റ് ടെക്നീഷ്യൻ അപ്രന്‍റിസുമാരുടെ 140 ഒഴിവുകളിലേക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് അപേക്ഷ ക്ഷണിച്ചു.
ഗ്രാജ്വേറ്റ് അപ്രന്‍റിസ്- 70, ടെക്നീഷ്യൻ അപ്രന്‍റിസ്- 70.
ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെുടുപ്പ്.
ഗ്രാജ്വേറ്റ് അപ്രന്‍റിസ്: ഇലക്‌ട്രിക്കൽ എൻജിനിയറിംഗ്- 12, മെക്കാനിക്കൽ എൻജിനിയറിംഗ്- 20, ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്- ആറ്, സിവിൽ എൻജിനിയറിംഗ്- 14, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനിയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി- 9, സേഫ്റ്റി എൻജിനിയറിംഗ്- നാല്, മറൈൻ എൻജിനിയറിംഗ്- നാല്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ്- നാല്.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്‍റിസ്- ഇലക്‌ട്രിക്കൽ എൻജിനിയറിംഗ്- 14, മെക്കാനിക്കൽ എൻജിനിയറിംഗ്- 20, ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്- 10.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിംഗ് ബിരുദം/ ഡിപ്ലോമ.
കൊച്ചിൻ ഷിപ്പ്‌യാർഡ് അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗിൽ പങ്കെടുത്തവരും നിലവിൽ ട്രെയിനിംഗിന്‍റെ ഭാഗമായുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 2022 നവംബർ 30 ന് 18 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
സ്റ്റൈപ്പന്‍റ്: ഗ്രാജ്വേറ്റ് അപ്രന്‍റിസുമാർക്ക് 12,000 രൂപയും ടെക്നീഷ്യൻ അപ്രന്‍റിസുമാർക്ക് 10,200 രൂപയുമാണ് പ്രതിമാസ സ്റ്റൈപ്പൻഡ്.
അപേക്ഷ: നാഷണൽ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്‍റെ വെബ്പോർട്ടലായ www.portal.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്ത് ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. റിക്രൂട്ട്മെന്‍റ് സംബന്ധിച്ച സംശയങ്ങൾക്ക് apprenticeship@cochinshipyard.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്
അവസാന തീയതി: ഡിസംബർ 07