കൊച്ചി മെട്രോയില്‍ മാനേജ൪

Share:

കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്‍ബ൯ ട്രാന്‍സ്പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഡിസൈന്‍ ), മാനേജര്‍ (ആര്‍ക്കിടെക്റ്റ്) തസ്തികകളില്‍ അവസരം. ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഡെപ്യൂട്ടി ജനറല്‍ മാനേജ൪, മാനേജര്‍ തസ്തികകളില്‍ സ്ഥിര നിയമനവും സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍/ പുനര്‍ നിയമനവുമാണ്.

സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(അര്‍ബ൯ ട്രാന്‍സ്പോര്‍ട്ട്):

യോഗ്യത: സയന്‍സ്/ കൊമേഴ്സ്‌/ലോ/മാനേജ്മെന്‍റ്/ട്രാന്‍സ്പോര്‍ട്ടേഷന്‍/ഇന്‍ഫ്രാസ്ട്രക്ചര്‍/അര്‍ബ൯ പ്ലാനിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഓട്ടോ മൊബൈല്‍, സിവില്‍/ട്രാന്‍സ്പോര്‍ട്ടേഷനിൽ എന്‍ജിനീയറിംഗ് ബിരുദം/ ഡിപ്ലോമ, 10 വര്‍ഷത്തെ പരിചയം.

ശമ്പളം: 32900 – 58000 രൂപ

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍) ശമ്പളം: 29100 – 54500 രൂപ

യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം(സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്ങിൽ പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന), 8 വര്‍ഷത്തെ പരിചയം.

ഉയര്‍ന്ന പ്രായം: 4 5 വയസ് (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.)

മാനേജര്‍(ആര്‍ക്കിടെക്റ്റ്): ശമ്പളം: 24900 – 50500 രൂപ

യോഗ്യത: ആര്‍ക്കിടെക്ച്ചറിൽ ബിരുദം(ബിരുദാനന്തര ബിരുദക്കാര്‍ക്ക് മു൯ ഗണന), 5 വര്‍ഷത്തെ പരിചയം.

ഉയര്‍ന്ന പ്രായം: 40 വയസ്.

അപേക്ഷാ ഫീസ്‌: 3 തസ്തികകളിലും 500 രൂപയാണ് അപേക്ഷാ ഫീസ്‌. ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ അയക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.kochinmetro.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 3

Share: