സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് : പരീക്ഷാവിജയം നൽകുന്നത് ചെറിയ സാധ്യതകളല്ല

Share:

സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ എന്ന് പൊതുവായി പറയുമെങ്കിലും , അസിസ്റ്റന്‍റ്/ഓഡിറ്റർ സെക്രട്ടറിയേറ്റ്/പി.എസ്.സി / അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്(എറണാകുളം) / ലോക്കല്‍ ഫണ്ട് ഓഡിറ്റ്/വിജിലന്‍സ് ട്രിബ്യൂണൽ/സ്പെഷ്യല്‍ ജഡ്ജസ് & എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നീ വകുപ്പുകളിലെ വളരെ ഉത്തരവാദിത്വമുള്ള ജോലികളിലേക്കാണ് പി എസ് സി നടത്തുന്ന പരീക്ഷ വിജയിക്കുന്നതിലൂടെ ബിരുദധാരികൾ എത്തിച്ചേരുന്നത്. ബിരുദ ധാരികൾക്ക് നിയമനം ലഭിക്കാവുന്ന കേരള സർക്കാരിൻറെ ഏറ്റവും മികച്ച തസ്തികയാണിത്. ബിരുദത്തോടൊപ്പം കംപ്യൂട്ടർ പരിജ്ഞാനം കൂടി ഇതിനുള്ള യോഗ്യതയായി കരുത്തണമെന്ന് പി എസ് സി ആലോചിച്ചിരുന്നെങ്കിലും ഇത്തവണ കൂടി അതൊഴിവാക്കിയിരിക്കുകയാണ്.

തുടക്കത്തിൽ 34,000 രൂപ ശമ്പളം ലഭിക്കുന്നു എന്നതാണ് ബിരുദധാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ കാര്യം. 27,800 രൂപയിലാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയിലെ ശമ്പള
സ്കെയില്‍ ആരംഭിക്കുന്നത്. നിലവിലുള്ള 14% ഡി.എ, എച്ച്.ആര്‍.എ (2,000 രൂപ), സി.സി.എ (400) എന്നിവ ചേരുമ്പോള്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് ജോലി ലഭിക്കുന്ന ബിരുദധാരിയുടെ ശമ്പളം തുടക്കത്തിൽ 34,000 രൂപയാണ്. നിയമനം കിട്ടി 3-4 വര്‍ഷത്തിനകം സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് തസ്തികയില്‍
എത്തിയിട്ടുണ്ടാകും. ഇതോടെ ശമ്പളം 40,000 രൂപ പിന്നിടും. അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ പദവിയില്‍ എത്തുമ്പോള്‍ ശമ്പളം 50,000 രൂപയിൽ അധികമാകും. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ക്കും ഈ നേട്ടം ലഭിക്കും. അടിസ്ഥാന ശമ്പളം, മൊത്തം ശമ്പളം എന്നിവയിലെ വര്‍ധനവ് മൂലം ഭാവന വായ്പ, വാഹന വായ്പ തുടങ്ങിയവക്ക് ഉയര്‍ന്ന പരിഗണനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയേക്കാളും ശമ്പളമുള്ള പല തസ്തികകളിലേക്കും പി.എസ്.സി മുഖേന നിയമനങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഈ തസ്തിക നൽകുന്ന സാധ്യതകള്‍ മറ്റ് തസ്തികകളേക്കാൾ വളരെക്കൂടുതലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിക്കാതെ വരുമ്പോള്‍ പ്രത്യേക ഇന്‍ക്രിമെന്‍റ് അനുവദിക്കാന്‍ ചട്ടമുണ്ട്. എന്നാല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ചാലും സമയ ബന്ധിത ഇന്ക്രിമെന്‍റ് നല്‍കേണ്ട ഏക വിഭാഗം സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്മാര്‍ മാത്രമാണ്. ഈ ലിസ്റ്റില്‍ നിന്നും നിയമനം കിട്ടുന്നവർക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റം മറ്റുള്ളവയെ അപേക്ഷിച്ചു വളരെ വേഗത്തിലാണ്.

ആറുലക്ഷം പേരാണ് ഇത്തവണ പരീക്ഷക്ക്‌ അപേക്ഷിക്കാൻ സാദ്ധ്യതയുള്ളത്. എത്രപേർക്ക് നിയമനം ലഭിക്കും എന്നത് ഓരോ ഉദ്യോഗാർത്ഥിയും ചിന്തിക്കുന്ന കാര്യമാണ്. പരമാവധി ആയിരത്തി അഞ്ഞൂറ് പേർക്ക് ജോലി ലഭിക്കാനാണ് സാദ്ധ്യത. അതുകൊണ്ടുതന്ന കടുത്ത മത്സരത്തെയാണ് ഓരോ ഉദ്യോഗാർഥിയും നേരിടേണ്ടി വരുന്നത്. ബിരുദാനന്തര ബിരുദധാരികളും അപേക്ഷകരായി ഉണ്ടാകും. എന്നിരുന്നാലും സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനകാര്യം, നിയമ സഭാ സെക്രട്ടറിയേറ്റ് എന്നിവയ്ക്ക് പുറമേ കേരള സംസ്ഥാന സര്‍വീസ്
ഓഡിറ്റ് വകുപ്പ്, പബ്ലിക് സര്‍വീസ് കമ്മീഷന്‍, അഡ്വക്കേറ്റ് ജനറലിന്‍റെ കാര്യാലയം, വിജിലന്‍സ് ട്രൈബ്യൂണളിന്‍റെ വിവിധ കാര്യാലയങ്ങൾ, എന്നിങ്ങനെ കേരള സർക്കാരിൻറെ പരമ പ്രാധാന വകുപ്പുകള്‍/സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കാനുള്ള ഈ അവസരം ഓരോ ഉദ്യോഗാർഥിയും പരമാവധി പ്രയോജനപ്പെടുത്തണം. വരുന്ന മാർച്ച് / ഏപ്രിൽ മാസത്തിൽ നടക്കാനിടയുള്ള പരീക്ഷക്ക് ഇപ്പോഴേ പഠിച്ചു തുടങ്ങുക എന്നതാണ് ഓരോ ഉദ്യോഗാർഥിക്കും ചെയ്യാൻ കഴിയുന്ന കാര്യം.

പരമാവധി കാര്യങ്ങൾ പഠിക്കാനും സ്വയം കഴിവ് പരിശോധിക്കാനും ഓൺലൈൻ പഠനം പോലെ സഹായകരമായ പദ്ധതിയില്ല. ഇരുപത്തിനാല് മണിക്കൂറും, സൗകര്യാർദ്ധം ലാപ്ടോപ്പിലും സ്മാർട്ട് ഫോണിലും പഠിക്കാൻ കഴിയുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ 33 വർഷങ്ങളായി ഉദ്യോഗാർഥികളോടൊപ്പം നിൽക്കുന്ന ‘കരിയർ മാഗസിൻ’ൻറെ ഓൺലൈൻ പ്ലാറ്റ് ഫോം ( www.careermagazine.in ) ഏറ്റവും കുറഞ്ഞ ചെലവിൽ ഉദ്യോഗാർഥികൾക്ക് ഈ സൗകര്യം ഒരുക്കുന്നത് തീർച്ചയായും ഓരോ ഉദ്യോഗാർത്ഥിയും പ്രയോജനപ്പെടുത്തണം. സാങ്കേതിക വളർച്ച ലോകത്തിന് നൽകുന്ന സൗകര്യങ്ങൾ ഓരോ വിജയത്തിനും നാം ഉപയോഗപ്പെടുത്തണം.

ഡോ. ശിവശങ്കരൻ നായർ

Share: