വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായി ഒത്തുകൂടാം

Share:
രിയർ മാഗസിൻ , ഇന്നും മലയാളി മനസ്സിൽ ഉണ്ട് എന്നതിന് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ , എൻറെ മുന്നിലെത്തി പറഞ്ഞ വാക്കുകളാണ് ഉദാഹരണം.
” എൻറെ അച്ഛൻ കരിയർ മാഗസിൻറെ വരിക്കാരനായിരുന്നു. ആദ്യ ലക്കം മുതൽ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് പഠിച്ചാണ് എനിക്ക് ജോലികിട്ടിയത്. കെ എ എസ് എഴുതി ജയിച്ചു. ഇപ്പോൾ സിവിൽ സപ്ലൈസിൽ ജോലി. വളരെ നന്ദിയുണ്ട്”.
ചെറുപ്പക്കാരനെ അഭിനന്ദിച്ചു.
” പത്തു വർഷം കഴിയുമ്പോൾ സിവിൽ സർവീസ് ലഭിക്കുമല്ലോ !”
അയാൾ ചിരിച്ചു. ” നമ്മുടെ കുട്ടികൾക്ക് ഇപ്പോഴും കരിയർ ഗൈഡൻസ് ലഭിക്കുന്നില്ല. കരിയർ മാഗസിൻ നൽകിയത് വലിയ സംഭാവനയാണ്.”
ഫ്രീഡം ഫെസ്റ്റ് 2023 നടത്തിയ വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായുള്ള പ്രൊഫഷണൽസ് മീറ്റിൽ പങ്കെടുക്കുമ്പോൾ ഡോ. ശങ്കർ ആണ് രണ്ട് വാക്ക് പറയാൻ നിർബ്ബന്ധിച്ചത്. കരിയർ മാഗസിൻറെ സ്ഥാപകൻ എന്ന നിലയിലാണ് കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് സംസ്ഥാന പ്രസിഡൻറ് പദ്മശ്രീ ജേതാവ് കൂടിയായ ഡോ. ജി ശങ്കർ പരിചയപ്പെടുത്തിയത്.
ഇപ്പോൾ അച്ചടിച്ച കരിയർ മാഗസിൻ ഇല്ലെങ്കിലും മലയാളി മനസ്സിൽ കരിയർ മാഗസിൻ ഉണ്ട് എന്നതിൻറെ തെളിവാണ് എൻറെ മുന്നിലെത്തിയ ചെറുപ്പക്കാരനും ഡോ . ശങ്കറും.
കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ധാരാളം ആളുകൾ കാണുന്നുണ്ട്. അതിൻറെ വികസനവും കരിയർ മാഗസിൻ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ സജീവമാക്കുക എന്നതും വരും തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യമാണ്. വിദ്യാഭ്യാസത്തെ ക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആർക്കും എഴുതാമെന്ന, ആശയങ്ങൾ പങ്കുവെക്കാവുന്ന ഒരു വേദിയായിട്ടാണ് കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in ഒരുക്കുന്നത്.
മലയാളി സമൂഹം ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു, വൈജ്ഞാനിക സമൂഹ നിർമ്മിതിക്കായി….
ഇത്തരം ഒരാശയത്തോട് സഹകരിക്കാൻ താല്പര്യമുള്ളവർക്ക് info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.
രാജൻ പി . തൊടിയൂർ
ചീഫ് എഡിറ്റർ
Share: