ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവ്

Share:

ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവ്വര്‍മെൻറ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഒഴിവുകള്‍: 2
ശമ്പളം പ്രതിമാസം 27500 രൂപ,
പ്രായം: 18 നും 40 നും മദ്ധ്യേ.
സോഷ്യല്‍ വര്‍ക്ക്/ മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള ബിരുദം ( പോസ്റ്റ് ഗ്രാജുവേറ്റിന് പരിഗണന നല്‍കും) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സ്ഥാപനത്തില്‍, ലിംഗാധിഷ്ഠിതമേഖലകളിലുള്ള 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി.
വിലാസം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി പിന്‍ 685603, ഫോണ്‍-04862 299475

Share: