കെ-മാറ്റ്: പ്രവേശന പരീക്ഷ ജൂണ്‍ 24 ന്

എം.ബി.എ 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടത്തും. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് https://kmatkerala.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്.