കിർത്താഡ്‌സിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്‌സ് വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. താല്കാലികാടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് നിയമനം.
അഗ്രിക്കൾച്ചറിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദമാണ് യോഗ്യത. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന.
പ്രതിമാസം 27,500 രൂപ ഓണറേറിയവും 2500 രൂപ യാത്രാബത്തയും ലഭിക്കും.
അപേക്ഷകർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈ മാസം 14ന് 11മണിക്ക് കിർത്താഡ്‌സ് ഡയറക്ടറേറ്റിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0495-2356805.