റേഡിയോളജിസ്റ്റുമാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ

Share:
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഫെറോക്ക് ഇ.എസ്.ഐ , തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഇ. എസ്. ഐ. ( ഡി. ഡി.) ആശുപത്രികളിലേക്ക് റേഡിയോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
എറണാകുളത്ത് ഇ. എസ്. ഐ കോമ്പൗണ്ടിലെ കോൺഫറൻസ് ഹാളിലും, കോഴിക്കോട് ചാലപ്പുറം ഇ. എസ് ഐ ഡിസ്‌പെൻസറി ബിൽഡിംഗിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ഈ മാസം 24 ന് 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
താല്പര്യമുള്ളവർ എം. ബി. ബി. എസ് ഡിഗ്രി, ടി. സി. എം. സി. രജിസ്‌ട്രേഷൻ, സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ യോഗ്യത എന്നിവയുടെ അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
Share: