കെ.എച്ച്.ആർ.ഡബ്ലു.എസിൽ കരാർ നിയമനം

തിരുഃ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ലു.എസിന്റെ വിവിധ റീജിയണുകളിൽ സിവിൽ/ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജൂൺ ആറിന് വൈകുന്നേരം നാലിന് മുൻപ് മാനേജിംഗ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം, കെ.എച്ച്.ആർ.ഡബ്ലു.എസ്, ജനറൽ ഹോസ്പിറ്റൽ ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.khrws.kerala.gov.in