എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

Share:

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ആറിന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ  സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക്   കൂടിക്കാഴ്ച നടത്തുന്നു.

ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫാക്കല്‍റ്റി  – സയന്‍സ് (യോഗ്യത ബിരുദം), മാര്‍ക്കറ്റിംങ്ങ് മാനേജര്‍, എച്ച്.ആര്‍ കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത – എം.ബി.എ),

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍/നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (യോഗ്യത – ബി.ടെക്ക്/എം.സി.എ), അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (യോഗ്യത -ബി.കോം),

നേഴ്‌സ് (യോഗ്യത – ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിംങ്ങ്),

ഡ്രൈവര്‍ (യോഗ്യത – ഹെവി ഡ്രൈവിംങ്ങ് ലൈസന്‍സ്),  തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

എംപ്ലോയ്ബിലിറ്റി    സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org   എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍   ബയോഡാറ്റ സഹിതം ജൂലൈ ആറിന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178, 2370176.

Share: