ഖാദി ബോർഡിൽ ഇൻറെൺഷിപ്പ്

തിരുഃ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇൻറ്ർ ആക്ഷൻ പ്രോഗ്രാമിൻറെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇൻറെൺഷിപ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നു ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.
താൽപര്യമുള്ള വിദ്യാർഥികൾ കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം– 35 എന്ന വിലാസത്തിലോ secretary@kkvib.org എന്ന ഇ മെയിലിലോ അപേക്ഷിക്കണം.