കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റൻറിൻ റെ ഒരു താൽക്കാലിക ഒഴിവുണ്ട്.
ബോട്ടണി/ പ്ലാൻറ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.
ടാക്‌സോണമി, പ്ലാൻറ് ഐടെൻറി ഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
കാലാവധി: ഒരു വർഷം.
ഫെല്ലോഷിപ്പ്: പ്രതിമാസം 19000 രൂപ.
2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്.
ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.