കേരള പുരസ്കാരങ്ങൾ 2023: തീയതി നീട്ടി

തിരുഃ 2023-ലെ കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരളപുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി നൽകുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി.
നാമനിർദേശങ്ങൾ www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദ്ദേശം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും www.keralapuraskaram.kerala.gov.in ലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0471-2518531, 0471-2518223 എന്നീ നമ്പരുകളിലും, സാങ്കേതിക സഹായങ്ങൾക്ക് 0471-2525444 ലും ബന്ധപ്പെടാം.