സൗജന്യ എന്‍ട്രന്‍സ് പരിശീലനം

Share:

കൊച്ചി: 2019-20 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2020 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി സൗജന്യ ഭക്ഷണ – താമസ സൗകര്യത്തോടെ ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

2019 ലെ ഒന്നാം വര്‍ഷ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുളള പരീക്ഷകളിലും ഉന്നതവിജയം കൈവരിച്ചവരും, 2020 ലെ എന്‍ട്രന്‍സ് പരീക്ഷ എഴുതുവാന്‍ താത്പര്യമുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം(പിന്‍കോഡ് സഹിതം) ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതമുളള അപേക്ഷ ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ വിലാസത്തില്‍ അയക്കണം.

നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനായി താമസ ഭക്ഷണ സൗകര്യമുള്‍പ്പെടെയുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

Share: