കേരള ഹൈക്കോടതിയില്‍ ഷോഫര്‍: 12 ഒഴിവുകൾ
കേരള ഹൈക്കോടതിയില്‍ ഷോഫര്‍ ഗ്രേഡ്-II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: 12
യോഗ്യത: എസ്.എസ്.എല്‍.സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, ഭിന്നശേഷിക്കാര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പാടില്ല.
പ്രായം: അപേക്ഷകര്‍ 1981 ജനുവരി 2 നും 1999 ജനുവരി 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവ നടത്തി ആവും തിരഞ്ഞെടുപ്പ്. 100 മാര്‍ക്കിന്‍റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളടങ്ങിയതാവും എഴുത്ത് പരീക്ഷ. പൊതു വിജ്ഞാനം, ആനുകാലിക വിജ്ഞാനം, ഡ്രൈവിംഗ്-ട്രാഫിക് ചട്ടങ്ങള്‍ എന്നിവയില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍.
ശമ്പളം: 19000 -43600 രൂപ
ഫീസ്: 400 രൂപ (എസ്.സി, എസ്.ടി വിഭാഗത്തിനു ഫീസ് ബാധകമല്ല) ഫീസ്
സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16
ഓണ്‍ ലൈന്‍ ആയിട്ടാണ് അപേക്ഷ ആയക്കേണ്ടത്.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in
ഒന്നാം ഘട്ട അപേക്ഷ അയക്കേണ്ട തീയതി: ജനുവരി 8
രണ്ടാം ഘട്ട അപേക്ഷ അയക്കേണ്ട തീയതി: ജനുവരി 23
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484-2562235