പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം

എറണാകുളം : കേരള ഗവ സ്ഥാപനമായ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെൻറ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) കേരളത്തിലുടനീളമുളള നോളജ് സെൻററു ക ളിലൂടെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു, വി.എച്ച്.എസ് ഇ, ഡിപ്ലോമ, ഡിഗ്രിയോ അതില്‍ കൂടുതലോ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
കേരളത്തിലെ വിവിധ ജില്ലകളില്‍ പഠന കേന്ദ്രങ്ങള്‍ ലഭ്യമാണ്.
ഉയര്‍ന്ന തൊഴില്‍ സാധ്യതയുളള കോഴ്‌സുകള്‍ക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും എറണാകുളം കലൂര്‍ എം.ഇ.എസ് ബില്‍ഡിങ്ങിലുളള കെല്‍ട്രോണ്‍ പഠന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയോ, ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയോ ചെയ്യുക.
ഫോണ്‍ 9526593830, 0484-2971400.