വികസനരംഗത്ത് നവീന ആശയങ്ങളുമായി കെ-ഡിസ്‌ക്
യുവാക്കളുടെ നവീന ആശയങ്ങള്‍ക്കു പിന്തുണ നല്‍കി വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) തുടക്കമിടുന്നു. തിരുവനന്തപുരം കനകക്കുന്നില്‍ മാര്‍ച്ച് 24 നു രാവിലെ പത്തു മണിക്ക് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. പരമ്പരാഗത വികസന മാതൃകകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ യുവാക്കളില്‍ നിന്നും വിദഗ്ധരില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും കെ-ഡിസ്‌ക് ആശയസമാഹരണം നടത്തും.വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുന്ന പുത്തന്‍ ആശയങ്ങള്‍ തിരഞ്ഞെടുത്തു യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. ഇതിനായി യുവാക്കളില്‍ നിന്നുള്ള ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു യങ് ഇന്‍വെന്റേഴ്സ് പ്രോഗ്രാം കെ-ഡിസ്‌ക് സംഘടിപ്പിക്കും .
കേരളത്തിലെ ആരോഗ്യരംഗത്ത് നവീന ആശയങ്ങളും സാങ്കേതിക വിദ്യയും വിദഗ്ധരേയും പ്രയോജനപ്പെടുത്തി കേരളത്തെ മെഡിക്കല്‍ ടെക്‌നോളജി ഹബ്ബാക്കി വളര്‍ത്താനുള്ള പദ്ധതി കെ-ഡിസ്‌ക് മുന്നോട്ടു വെയ്ക്കുന്നു.
കോസ്റ്റല്‍ സൈക്കിള്‍ ടൂറിസം യാഥാര്‍ത്ഥ്യമാക്കുന്നതിനായി തീരദേശങ്ങളിലൂടെയുള്ള സൈക്കിള്‍ പാത നിര്‍മ്മാണവും കെ-ഡിസ് ക് മുന്‍ഗണന നല്‍കുന്ന മേഖലകളില്‍ ഒന്നാണ്.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും കെ-ഡിസ്‌ക് നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.. ഉദ്ഘാടനത്തോടനുബന്ധിച്ചു മെഡിക്കല്‍ ടെക്‌നോളജി ഹബ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ വിദഗ്ധര്‍ നേതൃത്വം നല്‍കും.
https://registration.kdisc.kerala.gov.in/