കാവല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്‍കി സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാവല്‍ പദ്ധതി ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ സഹകരണത്തോടെ ജില്ലയിലെ സന്നദ്ധ സംഘടനകള്‍ മുഖേന നടപ്പിലാക്കും.
പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള ജില്ലയിലെ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ സെപ്തംബര്‍ അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ 0474-2791597, 8943333560 എന്നീ നമ്പരുകളില്‍ ലഭിക്കും.