ജൂനിയര്‍ റെസിഡൻറ് ഒഴിവ്

Share:

കോഴിക്കോട് : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്കായി, വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവിലേക്കും 2021-22 വര്‍ഷക്കാലയളവില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 52,000 രൂപ വേതനത്തോടെ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകൾ ഉള്‍പ്പെടെയുളള അപേക്ഷ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം estgmcm@gmail.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം.

അപേക്ഷയില്‍ മൊബൈല്‍ ഫോൺ നമ്പര്‍ ഉണ്ടായിരിക്കണം. അധികയോഗ്യതയുളളവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0483 2764056.

Share: