ജൂനിയർ റസിഡൻറ് , ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ

Share:

വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡൻറ് , ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇൻറ്ർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻറെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറ്ർവ്യൂവിൽ പങ്കെടുക്കണം.

Share: