ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വാക് ഇൻ ഇൻറർവ്യൂ
തൃശൂർ : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥിനികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ചികിത്സ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് 2023-2024 അദ്ധ്യയന വർഷത്തേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതികളെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം ലഭിക്കുന്നവർ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യണം.
യോഗ്യത: എസ്എസ്എൽസി, തത്തുല്യം.
ടെക്‌നിക്കൽ:- കേരള ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ നൽകിയ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കാലയളവ്). അഥവാ അംഗീകൃത അതോറിറ്റി നൽകിയ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ ഓക്‌സിലറി നഴ്‌സ് എംഐ (പുതുക്കിയ കോഴ്‌സ്),കേരള കൗൺസിൽ നൽകുന്ന ആരോഗ്യ പ്രവർത്തക പരിശീലന സർട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ / ജനറൽ നഴ്‌സിംഗ് / ബി.എസ്‌സി നഴ്‌സിംഗ്. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ മുൻ പരിചയമുള്ളവർക്ക് മുൻഗണന.
ഓണറേറിയം. പ്രതിമാസം 13,000 രൂപ
നിയമനം: മാർച്ച് 2024 വരെ.
ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം 11ന് രാവിലെ 10.30 ന് ട്രൈബൽ ഡവലപ്പ്മെൻറ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.
ഫോൺ 0480-2706100, 0480-2960400.