ജൂനിയർ ലാഗ്വേജ് ടീച്ചർ: അഭിമുഖം 16ന്
കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്- യുപി എസ്, എൻസിഎ-എസ്ഐയുസി നടാർ – 176/2020, എൻസിഎ-ഇ/ടി/ബി – 179/2020), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്-എൽപിഎസ്, എൻസിഎ-ഇ/ടി/ബി – 461/2020) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് മാർച്ച് 16 രാവിലെ 7.30 ന് പിഎസ്സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇൻറർവ്യൂ നടത്തും.
ഇൻറർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഇൻറർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇൻറർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2700482.