ജൂനിയർ ലാബ് അസിസ്റ്റൻറ് നിയമനം

Share:

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻറ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം.

ഒഴിവുകൾ: 12

യോഗ്യത:   പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെൻറ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് .

പ്രായം: 18നും 40നും മധ്യേ.

പ്രതിമാസ വേതനം 19,710 രൂപ.

അപേക്ഷ  നവംബർ 22ന് വൈകിട്ട് 5നകം നൽകണം.

Share: