ജൂനിയർ എൻജിനിയർ : ആയിരത്തിലേറെ ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂനിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്ട്രാക്ട്) പരീക്ഷക്ക് ഓഗസ്ററ് ഒന്ന് മുതൽ 28 വരെ അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണുള്ളത് . സെൻട്രൽ പബ്ളിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എൻജിനിയിറിംഗ് സർവീസ്, സെൻട്രൽ വാട്ടർ കമ്മീഷൻ എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
പ്രായം- 32 വയസ് (ജൂനിയർ എൻജിനിയർ സർവീസ്, മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ)
32 വയസ്- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്)
18- 27- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്)
30 വയസ്- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ- മിലിട്ടറി എൻജിനിയറിംഗ് സർവീസ്)
18-27 വയസ് (ജൂനിയർ എൻജിനിയർ ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്ട്രാക്ട്- മിലിട്ടറി എൻജിനിയറിംഗ്).
വെബ്സൈറ്റ് : www.ssconline.nic.in , www.ssconline2.gov.in
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും.