ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ &ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
6 മാസമാണ് കോഴ്‌സ് കാലാവധി. കൊച്ചിയിൽ വൈകീട്ട് 6.00 മുതൽ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് 10.30 മുതൽ 12.00 വരെയാണ് ക്ലാസ് സമയം. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.
ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
മൊബൈൽ ജേർണലിസം, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. ജോലി ചെയ്യുന്നവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്സ്.
സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്സെന്റർ , opposite ICICI BANK ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ-മെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org
ഫോൺ: 0484-2422275, 2422068, 0471 2726275
അവസാന തിയതി: 2023 ജൂലൈ 1.