തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്

Share:

കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ഡിഗ്രി/ഡിപ്ലോമ പാസ്സായവര്‍ക്ക് ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മിഡീയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലീം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലീം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രിഡി അനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്റ് വി.എഫ്.എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ്. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം.

തൊഴില്‍ നൈപുണ്യ വികസന കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്സ്, െഎ.ഒ.ടി, പൈത്തണ്‍, ജാവ, നെറ്റ്, പി.എച്ച്.പി എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വഴുതക്കാടുള്ള നോളഡ്ജ്സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ്& സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. www.ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അവസാന തീയതി ജൂണ്‍ 30.

ഫോണ്‍ : 0471 2325154/0471 4016555.

Share: