ബിടെക് എംടെക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേള

Share:

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ ബിടെക് ബിരുദധാരികള്‍ക്ക് നടത്തുന്ന തൊഴില്‍ മേള ദിശ ടെക് ജോബ് ഫെയര്‍ 2018 ഓഗസ്റ്റ്‌ നാലിന്  പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ നടക്കും. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേളയില്‍ ഇരുപതോളം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ബിടെക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ട്രേഡുകളില്‍ തൊഴില്‍ നല്‍കുകയാണ് മേളയുടെ ലക്ഷ്യം.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് പരമാവധി അഞ്ച് കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതിനായി ബയോഡേറ്റയുടെ ആറ് പകര്‍പ്പുകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പ് എന്നിവയുമായി രാവിലെ 8.30 ന് പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജില്‍ എത്തണം.

തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ അവസരം സൃഷ്ടിക്കുന്ന തൊഴില്‍ മേളയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ബിടെക് എംടെക് ബിരുദധാരികള്‍ക്കും പങ്കെടുക്കാം.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ www.employabilitycentre.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരത്തിന് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

ഫോണ്‍ :0477- 2230624 ,8078828780 ,7736147338

Share: