താല്‍ക്കാലിക നിയമനം

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, സെക്യൂരിറ്റി, എക്‌സ്‌റേ ടെക്‌നീഷ്യന്‍ കം ഇ.സി.ജി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 15 ന് മുന്‍പ് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഫോണ്‍: 0492-3242677.