കേന്ദ്രീയ വിദ്യാലയങ്ങളില്‍ അനധ്യാപകര്‍ : 1017 ഒഴിവുകള്‍
കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓഫീസര്‍,
ലൈബ്രേറിയന്‍, മറ്റ് അധ്യാപകേതര തസ്തികകളിലായി 1017 ഒഴിവുകഒഴിവുകളാണുള്ളത് .
പരസ്യ വിജ്ഞാപന നമ്പര്‍: 13
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: (ഗ്രൂപ്പ് സി)-561
യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ്. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിംഗ് വേഗം.
കമ്പ്യൂട്ടര്‍ ആപ്ലിക്കെഷന്‍സില്‍ പരിജ്ഞാനം.
അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ഗ്രൂപ്പ് സി)-146
യോഗ്യത: ബിരുദം. എല്‍.ഡി സി യായി 3 വര്‍ഷം പ്രവൃത്തി പരിചയം.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II (ഗ്രൂപ്പ് സി)-38.
യോഗ്യത: പന്ത്രണ്ടാം ക്ലാസ്. ഡിക്ട്ടേഷനും ട്രാന്‍സ്ക്രിപ്ഷനും സ്കില്‍ ടെസ്റ്റിന്‍റെ ഭാഗമായി ഉണ്ടായിരിക്കും.
ലൈബ്രേറിയന്‍ (ഗ്രൂപ്പ് ബി) -214
യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം. അല്ലെങ്കില്‍, ബിരുദവും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയും. ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും അറിയണം.
ഹിന്ദി പരിഭാഷകന്‍(ഗ്രൂപ്പ് ബി)-4
യോഗ്യത: ഹിന്ദി/ഇംഗ്ലീഷില്‍ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായി പഠിക്കുകയോ പഠന മാധ്യമമാക്കുകയോ വേണം. അല്ലെങ്കില്‍, ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിക്കുകയോ ഇതില്‍ ഏതെങ്കിലും ഒന്ന് പഠന മാധ്യമമായിരിക്കുകയോ വേണം. അല്ലെങ്കില്‍, ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായി പഠിക്കുകയും ഹിന്ദി/ഇംഗ്ലീഷ് ഒരു പഠന മാധ്യമമായിരിക്കുകയും വേണം.
അല്ലെങ്കില്‍, ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധ വിഷയമായി പഠിച്ച്, അല്ലെങ്കില്‍ ഒന്ന്‍ നിര്‍ബന്ധ വിഷയമായും രണ്ടാമത്തേത് പഠന മാധ്യമമായും എടുത്ത് ബിരുദം. ഇതോടൊപ്പം ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സ്ലേഷനില്‍
ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 2 വര്‍ഷം മുന്‍ പരിചയമോ വേണം.
അസിസ്റ്റന്‍റ് (ഗ്രൂപ്പ് ബി)-27
യോഗ്യത: ബിരുദം. യു,ഡി.സി യായി 3 വര്‍ഷം മുന്‍ പരിചയം.
അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഗ്രൂപ്പ് ബി)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, 2 വര്‍ഷം മുന്‍ പരിചയം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും 5 വര്‍ഷം മുന്‍ പരിചയവും.
മറ്റ് തസ്തികകളും ഒഴിവുകളും. ഡെപ്യൂട്ടി കമ്മീഷണര്‍ (ഗ്രൂപ്പ് എ)-4, അസിസ്റ്റന്‍റ് കമ്മീഷണര്‍ (ഗ്രൂപ്പ് എ)-13, അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ ഗ്രൂപ്പ് എ)-7, ഫിനാന്‍സ് ഓഫീസര്‍(ഗ്രൂപ്പ് ബി)-2
അപേക്ഷാ ഫീസ്: ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് 1200 രൂപ വീതവും മറ്റ് തസ്തികകളിലേക്ക് 750 രൂപ വീതവും ആണ് ഫീസ്. ഓണ്‍ലൈന്‍ ആയി
ഫീസ് അടയ്ക്കണം.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും അംഗ പരിമിതര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസ് ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം: www.kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ അയക്കാനുള്ള അവസാന തീയതി: ജനുവരി 11