ജെ.ഡി.സി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

312
0
Share:

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം മാർച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും ആറൻമുള, പാലാ, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളേജുകളിലും ലഭിക്കും.

അപേക്ഷകർ എസ്.എസ്.എൽ.സി/ തത്തുല്യമായ സർക്കാർ അംഗീകരിച്ചിട്ടുളള പരീക്ഷ പാസ്സായവരും ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും, 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം.

ഉയർന്ന പ്രായപരിധി എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 45 വയസ്സും, ഒ.ബി.സി വിഭാഗക്കാർക്ക് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

ജനറൽ, പട്ടികജാതി/ പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുളള അപേക്ഷാഫോമുകൾ പ്രത്യേകം ലഭിക്കും. അപേക്ഷാഫോം തിരുവനന്തപുരം (കുറവൻകോണം, കവടിയാർ.പി.ഒ, ഫോൺ – 0471-2436689), കൊട്ടാരക്കര (അവന്നൂർ, 0474-2454787), ആറൻമുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറൻമുള (0468-2278140), ചേർത്തല (ദീപിക ജംഗ്ഷൻ, ചേർത്തല 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം, 0481-2564738), പാല (മീനച്ചിൽ കോംപ്ലക്‌സ്, പാല, 0482-2213107), ഇടുക്കി, (പടിഞ്ഞാറെക്കവല, നെടുങ്കണ്ടം, 04868-234311), നോർത്ത് പറവൂർ (സഹകാരി ഭവൻ, നോർത്ത് പറവൂർ, എറണാകുളം 0484-2447866), തൃശ്ശൂർ (സിവിൽ ലൈൻ റോഡ്, അയ്യന്തോൾ, 0487-2380462), പാലക്കാട് (കോളജ് റോഡ്, 0491-2522946), തിരൂർ (സഹകരണ ഭവൻ, മാവുംകുന്ന് തിരൂർ, മലപ്പുറം, 0494-2423929), കോഴിക്കോട് (തളി, 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂർ.പി.ഒ, 0490-2354065), കണ്ണൂർ (സൗത്ത് ബസാർ, 0497-2706790), വയനാട് (കരണി, 04936-289725), കാസർഗോഡ് (മുന്നാട്, ചെങ്കള 04994-207350) എന്നീ സഹകരണ പരിശീലന കേന്ദ്രങ്ങളിൽ /കോളേജുകളിൽ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുളള രേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിൻസിപ്പലിന് മാർച്ച് 31 വൈകിട്ട് നാലിനു മുൻപായി ലഭ്യമാക്കണം.

Share: