ഐ ടി ഐ യില്‍ മെഷീനിസ്റ്റ്, ടര്‍ണര്‍ ഒഴിവുകൾ : അഭിമുഖം 25 ന്

കൊല്ലം: ചന്ദനത്തോപ്പ് ഗവണ്മെന്റ് ഐ ടി ഐ യില്‍ മെഷീനിസ്റ്റ്, ടര്‍ണര്‍, ടി ഡി എം ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം ജനുവരി 25 ന് രാവിലെ 10 ന് നടക്കും.
യോഗ്യത – മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ടൂള്‍ ആന്റ് ഡൈ മേക്കിംഗില്‍ ഡിപ്ലോമ ഉള്ളവരെ ടി ഡി എം ട്രേഡിലേക്ക് പരിഗണിക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0474-2712781.