ഐ .ടി.ഐ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
ടെലികോം രംഗത്തെ പൊതുമേഖല സ്ഥാപനമായ ഐ .ടി.ഐ ലിമിറ്റഡിൽ ചീഫ് മാനേജർ (ഗ്രേഡ്- ആറ്), ഡെപ്യൂട്ടി ജനറൽ മാനേജർ (ഗ്രേഡ്- ഏഴ്), അഡീഷനൽ ജന. മാനേജർ (ഗ്രേഡ്- എട്ട്), ജനറൽ മാനേജർ (ഗ്രേഡ്-ഒമ്പത്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആസ്കോൺ/ഡിഫൻസ് നെറ്റ്വർക്-നാല്,ജി.പി.ഒ.എൻ/ഭാരത് നെറ്റ്-നാല്, ഫിനാൻസ്-നാല്, മാർക്കറ്റിങ്-നാല്, എച്ച്.ആർ-നാല് എന്നീ പ്രൊജക്റ്റ്/മേഖലകളിലാണ് ഒഴിവുകൾ.
ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് ആസ്കോൺ / ഡിഫൻസ് നെറ്റ്വർക്, ജി.പി.ഒ.എൻ / ഭാരത് നെറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടൻസി /ഐ സി.ഡബ്ല്യൂ.,എം.ബി.എ ഫിനാൻസ് യോ ഗ്യതയുള്ളവർക്ക് ഫിനാൻസ് വിഭാഗത്തിൽ അപേക്ഷിക്കാം.
ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് മാർക്കറ്റിങ്ങിലേക്ക് അപേക്ഷിക്കാം. എം.ബി.എ മാർക്കറ്റിങ് അഭിലഷണീയം .
എച്ച്.ആർ/സോഷ്യൽ വർക്/പേഴ്സനൽ മാനേജ്മെൻറ് /ഇൻഡസ്ട്രിയൽ റിലേഷൻസ് ബിരുദാനന്തര ബിരുദക്കാർക്ക് എച്ച്.ആർ വിഭാഗത്തിൽ അപേക്ഷിക്കാം.
ജനറൽ മാനേജർക്ക് 15 വർഷവും ചീഫ് മാനേജർക്ക് 12 വർഷവും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾ www.itiltd-india.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഫെബ്രുവരി 05