ഐ എസ് ആർ ഒ : ഇപ്പോൾ അപേക്ഷിക്കാം
സയന്റിസ്റ്റ്/എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, ആർക്കിടെക്ചർ) എന്നീ വിഭാഗങ്ങളിൽ 21 ഒഴിവുകളിലേക്ക് ഐ എസ് ആർ ഒ അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ സിവിൽ എൻജിനിയറിംഗ് പ്രോഗ്രാം ഓഫീസിലേക്കും (സിഇപിഒ) പ്ലാനിംഗ്, ഡിസൈൻ, കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിലുമാണ് ഒഴിവുകൾ.
സിവിൽ: 11 ഒഴിവ്.
യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിരുദം.
ഇലക്ട്രിക്കൽ: അഞ്ച്.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഫസ്റ്റ് ക്ലാസ് ബിരുദം.
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്: നാല്
യോഗ്യത: ഏതെങ്കിലും ഒരു സെമസ്റ്ററിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് ഒരു വിഷയമായി പഠിച്ച് മെക്കാനിക്കൽ എൻജിനിയറിംഗ് ഫസ്റ്റ് ക്ലാസ് ബിരുദം.
ആർക്കിടെക്ചർ: ഒന്ന്
യോഗ്യത: ആർക്കിടെക്ചർ ഫസ്റ്റ് ക്ലാസ് ബിരുദം.
പ്രായപരിധി: 35 വയസ്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ/എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/എക്സ് സർവീസ്/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും www.isro.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 14.